Dhanashree Verma-Yuzvendra Chahal: ചഹലുമായി ഇപ്പോഴും ബന്ധമുണ്ട്, മെസേജുകള്‍ അയയ്ക്കും; ധനശ്രീയുടെ വെളിപ്പെടുത്തല്‍

Dhanashree Verma about Yuzvendra Chahal: വിവാഹജീവിതത്തിനും കരിയറിനും ഇടയില്‍ ഒരു ബാലന്‍സ് നിലനിര്‍ത്തുക എളുപ്പമല്ല. തനിക്ക് യാത്രകള്‍ ചെയ്യേണ്ടി വന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഗുരുഗ്രാമിലേക്കും അവിടെ നിന്ന് മുംബൈയിലേക്കുമുള്ള യാത്രകള്‍ പതിവായിരുന്നു. അത് ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും ധനശ്രീ

Dhanashree Verma-Yuzvendra Chahal: ചഹലുമായി ഇപ്പോഴും ബന്ധമുണ്ട്, മെസേജുകള്‍ അയയ്ക്കും; ധനശ്രീയുടെ വെളിപ്പെടുത്തല്‍

ധനശ്രീ വർമയും യുസ്വേന്ദ്ര ചാഹലും

Published: 

02 Sep 2025 21:55 PM

വിവാഹമോചനത്തിന് ശേഷവും ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലുമായുള്ള സൗഹൃദം തുടരുന്നുണ്ടെന്ന് വ്യക്തമാക്കി നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മ. ഫറാ ഖാനുമായുള്ള അഭിമുഖത്തിലാണ് ധനശ്രീ ഇക്കാര്യം വ്യക്തമാക്കിയത്. മെസേജുകളിലൂടെ ചഹലുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ ‘മാ’ എന്നാണ് വിളിച്ചിരുന്നതെന്നും, ചഹല്‍ നല്ല മനുഷ്യനാണെന്നും ധനശ്രീ പറഞ്ഞു. വിവാഹത്തിന്റെ സമ്മര്‍ദ്ദങ്ങളും, യാത്രകളും തന്റെ കരിയറില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചതായും ധനശ്രീ വെളിപ്പെടുത്തി.

വിവാഹജീവിതത്തിനും കരിയറിനും ഇടയില്‍ ഒരു ബാലന്‍സ് നിലനിര്‍ത്തുക എളുപ്പമല്ല. തനിക്ക് യാത്രകള്‍ ചെയ്യേണ്ടി വന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഗുരുഗ്രാമിലേക്കും അവിടെ നിന്ന് മുംബൈയിലേക്കുമുള്ള യാത്രകള്‍ പതിവായിരുന്നു. അത് ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും, അങ്ങനെ ചെയ്യണമെന്ന് അമ്മ പറയുമായിരുന്നു. രക്ഷിതാക്കള്‍ പറഞ്ഞത് 100 ശതമാനവും താന്‍ പാലിച്ചെന്നും ധനശ്രീ പറഞ്ഞു.

വിവാഹമോചിതയായപ്പോള്‍ മാതാപിതാക്കളുടെ ഹൃദയം തകര്‍ന്നു. എന്നാല്‍ പൊതുജനങ്ങളുടെ വിമര്‍ശനമാണ് കൂടുതല്‍ ഞെട്ടിച്ചത്. തങ്ങള്‍ മാന്യമായാണ് ബന്ധം അവസാനിപ്പിച്ചത്. ഇപ്പോള്‍ പരസ്പരം ആശംസകള്‍ കൈമാറുന്നുവെന്നും ധനശ്രീ പറഞ്ഞു. 2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2025 മാര്‍ച്ചില്‍ വിവാഹമോചിതരായി. വിവാഹമോചനത്തിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ചഹല്‍ ധനശ്രീക്ക് 4.75 കോടി രൂപ ജീവനാംശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read: Yuzvendra Chahal- Dhanashree Verma: വിധി വന്നതിന് ശേഷം ഞാൻ പൊട്ടിക്കരഞ്ഞു, ചഹൽ കൂളായി ഇറങ്ങിപ്പോയി; പ്രതികരണവുമായി ധനശ്രീ വർമ്മ

വിവാഹത്തിന് ശേഷം മുംബൈയില്‍ താമസിക്കാനാണ് ധനശ്രീ താല്‍പര്യപ്പെട്ടിരുന്നതെന്നും, ചഹലിന് സമ്മതമില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുണ്ടായത് ഈ തര്‍ക്കത്തെ തുടര്‍ന്നാണെന്നാണ് അഭ്യൂഹം.

Related Stories
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
Virat Kohli: വിരാട് കോലിയുടെ ക്ഷേത്ര സന്ദർശനങ്ങൾ വൈറലാകുന്നു…. മാറ്റം തുടങ്ങുന്നത് ഇവിടെ നിന്ന്
Smriti Mandhana: ‘അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന
ISL: ആരുടെയും സഹായം വേണ്ട, ആ അനുമതി നല്‍കിയാല്‍ മാത്രം മതി; ഐഎസ്എല്‍ തന്നെ നടത്താന്‍ ക്ലബുകളുടെ പദ്ധതി
FIFA World Cup 2026: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; അര്‍ജന്റീന ‘ജെ’യില്‍, ബ്രസീല്‍ ‘സി’യില്‍, പോര്‍ച്ചുഗലോ?
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ