Super League Kerala 2025: റോയ് കൃഷ്ണയെയും കൊണ്ട് മലപ്പുറം എഫ്സി എത്തുന്നു; എതിരാളികൾ തൃശൂർ മാജിക് എഫ്സി

Malappuram FC vs Thrissur Magic FC Preview: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ ഇന്ന് രണ്ടാം മത്സരം. മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുക.

Super League Kerala 2025: റോയ് കൃഷ്ണയെയും കൊണ്ട് മലപ്പുറം എഫ്സി എത്തുന്നു; എതിരാളികൾ തൃശൂർ മാജിക് എഫ്സി

മലപ്പുറം എഫ്സി

Published: 

03 Oct 2025 12:00 PM

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ ഇന്ന് മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് മലപ്പുറത്തിൻ്റെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. കഴിഞ്ഞ സീസണിൽ ഇരു ടീമുകൾക്കും സെമിയിലെത്താൻ സാധിച്ചിരുന്നില്ല.

പോയ സീസണിൽ, അവസാന രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകളാണ് മലപ്പുറവും തൃശൂരും. മലപ്പുറം 10 മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണം മാത്രം വിജയിച്ച് 10 പോയിൻ്റുമായി അഞ്ചാമതും തൃശൂർ ഒരു കളി വിജയിച്ച് അഞ്ച് പോയിൻ്റുമായി അവസാന സ്ഥാനത്തുമായിരുന്നു. അതുകൊണ്ട് തന്നെ അടിമുടി മാറിയാണ് ഇരു ടീമുകളും ഇത്തവണ എത്തുന്നത്.

 

Also Read: Super League Kerala 2025: ഇനി കാൽപ്പന്താരവം, സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് ഇന്ന് തുടക്കം; എപ്പോൾ, എവിടെ കാണാം?

കഴിഞ്ഞ സീസണിലെ രണ്ട് താരങ്ങൾ മാത്രമാണ് ഇക്കുറി മലപ്പുറം എഫ്സിയിലുള്ളത്. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ബുദ്ധിമുട്ടിയ ഗോൾ സ്കോറിങിലേക്ക് ഇത്തവണയെത്തുന്നത് ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണയാണ്. ഐഎസ്എലിലെ വിവിധ ക്ലബുകളിൽ കളിച്ച് 50ലധികം ഗോളുകൾ നേടിയ റോയ് കൃഷ്ണയുടെ വരവ് മലപ്പുറത്തിൻ്റെ ഏറ്റവും വലിയ പോസിറ്റീവാണ്. യുവാക്കളുടെ സംഘത്തെ പരിശീലിപ്പിക്കുന്നതും 34 വയസുള്ള യുവാവാണ്. സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറർ ടൊറേറയാണ് മലപ്പുറത്തിൻ്റെ പരിശീലകൻ.

തൃശൂർ മാജിക് എഫിസിയിലും ഐഎസ്എൽ കണക്ഷനുകളുണ്ട്. ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി, മധ്യനിര താരം ലെന്നി റോഡ്രിഗസ്, പ്രതിരോധ താരം സുമിത് റാഠി തുടങ്ങിയവരൊക്കെ മുൻപ് ഐഎസ്എലിലെ വിവിധ ക്ലബുകളിൽ കളിച്ചവരാണ്. ഐലീഗ്, ഐഎസ്എൽ ക്ലബ് മുഹമ്മദൻ എസ്‌സിയുടെ മുൻ പരിശീലകൻ ആന്ദ്രേ ചെർണിഷോവ് ആണ് ഇക്കുറി തൃശൂരിനെ പരിശീലിപ്പിക്കുക.

Related Stories
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
Virat Kohli: വിരാട് കോലിയുടെ ക്ഷേത്ര സന്ദർശനങ്ങൾ വൈറലാകുന്നു…. മാറ്റം തുടങ്ങുന്നത് ഇവിടെ നിന്ന്
Smriti Mandhana: ‘അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന
ISL: ആരുടെയും സഹായം വേണ്ട, ആ അനുമതി നല്‍കിയാല്‍ മാത്രം മതി; ഐഎസ്എല്‍ തന്നെ നടത്താന്‍ ക്ലബുകളുടെ പദ്ധതി
FIFA World Cup 2026: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; അര്‍ജന്റീന ‘ജെ’യില്‍, ബ്രസീല്‍ ‘സി’യില്‍, പോര്‍ച്ചുഗലോ?
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന