TRAI Latest Rules: ഇനി മൊബൈല്‍ നമ്പറുകള്‍ക്കും പണം നല്‍കണം; വിശദീകരണവുമായി ട്രായ്‌

Trai Response on Fake Reports: ഉപയോഗത്തിലില്ലാത്ത സിം കാര്‍ഡുകള്‍ റദ്ദ് ചെയ്യാത്ത ഓപ്പറേറ്റമാര്‍ക്ക് പിഴയും വരും. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ആളുകള്‍ പ്രധാനമായും ഒരു സിം മാത്രമായിരിക്കും എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഓപ്പറേറ്റര്‍മാര്‍ ആ സിം റദ്ദാക്കുകയുമില്ല.

TRAI Latest Rules: ഇനി മൊബൈല്‍ നമ്പറുകള്‍ക്കും പണം നല്‍കണം; വിശദീകരണവുമായി ട്രായ്‌
Updated On: 

17 Jun 2024 08:47 AM

ടെലികോം റെഗുലേറ്ററായ ട്രായ്‌യുടെ നിര്‍ദേശപ്രകാരം സ്മാര്‍ട് ഫോണ്‍, ലാന്‍ഡ് ലൈന്‍ നമ്പറുകള്‍ക്ക് ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ പണം ഈടാക്കുമെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ട്രായ്. ഫോണ്‍ നമ്പറുകള്‍ ഒരു പൊതുവെ വിഭവത്തെ സൂചിപ്പിക്കുന്നുവെന്നും അതുകൊണ്ട് തന്നെ മൊബൈല്‍ ഓപ്പറേറ്റര്‍നാരില്‍ നിന്ന് നിരക്കുകള്‍ ചുമത്തിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയെന്നും ട്രായ് അറിയിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നമ്പറുകള്‍ക്ക് ഫീസ് കൊണ്ടുവരുമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ട്രായ് പറഞ്ഞു. രാജ്യത്തെ നമ്പറിങ് റിസോഴ്‌സുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി ദേശീയ നമ്പറിങ് പ്ലാനിന് വേണ്ടിയുള്ള ശുപാര്‍ശകള്‍ കേന്ദ്ര ടെലികോം വകുപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചാണ് ടെലികോം ഐഡന്റിഫയേഴ്‌സ് വിഭവങ്ങളുടെ അലൊക്കേഷനേയും വിനിയോഗത്തെയും ബാധിക്കുന്ന ഘടകങ്ങള്‍ വിലയിരുത്തുന്നതിന് നാഷണല്‍ നമ്പറിങ് പ്ലാനിന്റെ പുനരവലോകനവുമായി ബന്ധപ്പെട്ടുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയതായും ട്രായ് അറിയിച്ചു.

Also Read: Microsoft: സ്‌പെയിനിൽ വമ്പൻ നിക്ഷേപം നടത്തി മൈക്രോസോഫ്റ്റ്; ഭീമൻ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ നീക്കം

പുതുതായി കൊണ്ടുവരുന്ന നിരക്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനും സാധ്യതയുണ്ട്. മാത്രമല്ല ഉപയോഗത്തിലില്ലാത്ത സിം കാര്‍ഡുകള്‍ റദ്ദ് ചെയ്യാത്ത ഓപ്പറേറ്റമാര്‍ക്ക് പിഴയും വരും. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ആളുകള്‍ പ്രധാനമായും ഒരു സിം മാത്രമായിരിക്കും എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഓപ്പറേറ്റര്‍മാര്‍ ആ സിം റദ്ദാക്കുകയുമില്ല. ഇതാണ് പിഴ ഒടുക്കുന്നതിലേക്ക് എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഏതെങ്കിലും പരിമിതമായ പൊതുവിഭവത്തിന്റെ യുക്തിസഹമായ ഉപഭോഗം ഉറപ്പുവരുത്തുന്നതിനുള്ള ഏക മാര്‍ഗം നിരക്കുകള്‍ ചുമത്തുകയാണ്. കുറഞ്ഞ വിനിയോഗത്തിലൂടെ നമ്പറിംഗ് റിസോഴ്‌സുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ശിക്ഷാ നടപടികള്‍ അവതരിപ്പിക്കുന്നതിലൂടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാന്‍ സാധിക്കുമെന്നും ട്രായ് അഭിപ്രായപ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം