ആറ്റുകാൽ പൊങ്കാലയിട്ടതിന് തനിക്കെതിരെയുണ്ടാകുന്ന സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയാണ് സീരിയൽ താരം റെനീഷ. പലരും തനിക്ക് ജോലിയില്ലെന്നും അവസരത്തിന് വേണ്ടിയുള്ള പ്രഹസനമാണെന്നും കമൻ്റുകൾ വരുന്നുണ്ടെന്നും, തൻ്റെ വിശ്വാസത്തെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്നും റെനീഷ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ചോദിക്കുന്നു.