സമരം ചെയ്തതിന്റെ പേരില്‍ വാട്സാപ്പ് ഗ്രൂപ്പിലെ നേതാക്കള്‍ തങ്ങളെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്ന് ആശാ പ്രവര്‍ത്തകര്‍. നീയൊക്കെ എത്രനാള്‍ ഇരുന്നാലും അഞ്ച് പൈസ പോലും കൂട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് തങ്ങളെ അധിക്ഷേപിച്ചവരുണ്ട്. അഞ്ച് പൈസയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ പറ്റില്ലെന്നായിരുന്നു പരിഹാസം. സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ വാട്സാപ്പ് ഗ്രൂപ്പില്‍ മോശമായ ഭാഷയില്‍ ആശാ പ്രവര്‍ത്തകരെ അധിക്ഷേപിച്ചു. ഇനി മുന്നോട്ട് പോകാനാകില്ലെന്ന് ബോധ്യമായതോടെയാണ് സര്‍ക്കാര്‍ വര്‍ധനവ് പ്രഖ്യാപിച്ചതെന്നും ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു.