മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരില്‍ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരുടെ ശ്രമം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.