വയനാട് തിരുനെല്ലി അപ്പാപ്പാറ റോഡിൽ കാട്ടാനയുടെ മുന്നിൽ കാർ യാത്രക്കാരുടെ അഭ്യാസ പ്രകടനം. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. കാറോടിച്ചയാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു.