സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനലെന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നു. എന്നാല്‍ ചോദ്യപേപ്പര്‍ യഥാര്‍ത്ഥമാണെന്നും, പരീക്ഷയുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. വിഷയം ഗൗരവമായി കാണുന്നുവെന്നും, ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.