ഇടുക്കി കൂട്ടാറിലാണ് ഒക്ടോബറിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ ഒലിച്ചു പോയത്. കൂട്ടാർ സ്വദേശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാഹനം പിന്നീട് തകർന്ന നിലയിൽ കരക്കടിപ്പിച്ചിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ഉടമ റെജിക്ക് വീണ്ടും പുതിയൊരു വാഹനം സമ്മാനിക്കുകയും ചെയ്തു.