ബ്രിക്സിലെ 19 അംഗ-പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള 35 പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരുമായി സംസാരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് മുന്നേറുകയാണെന്നും പ്രശസ്തമായ വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിന്റെ മാതൃകയായി കേരളം നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.