ഡൽഹിയിൽ സത്യനികേതന് സമീപം ബഹുനില കെട്ടിടം തകർന്നു വീണ് അപകടം. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടമാണ് തകർന്നു വീണത് . കെട്ടിടത്തിനുള്ളിൽ നിന്നും രക്ഷപ്പെടുത്തിയ മൂന്നുപേരുടെ നീല അതീവ ഗുരുതരമാണെന്നാണ് എയിംസ് അറിയിച്ചത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായി രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.