വയനാട് പുല്‍പ്പള്ളിയിലെ സീതാദേവി ക്ഷേത്രത്തിലെ പട്ടണ പ്രദക്ഷിണത്തിന് പിന്നാലെ ആന ഇടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നെത്തിച്ച ശിവന് എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ രണ്ട് പാപ്പാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.