കണ്ണൂർ കണ്ണാടിപ്പറമ്പില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് വാഹനങ്ങൾ തകർക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇന്നലെ രാത്രിയോടെയാണ് സംഭവം. വളരെ അധികം നാശ നഷ്ടങ്ങൾ ആന വരുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിൻ്റെ പശ്ചാത്തലത്തിൽ ആന ഉടമക്കും ക്ഷേത്ര കമ്മിറ്റിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.