തനിക്ക് ഒരു വെച്ചൂർ പശുവിനായി അന്ന് മന്ത്രി ഉത്തരവിട്ട കഥ പറയുകയാണ് കോൺഗ്രസ്സ് നേതാവും മുൻ എംപിയുമായിരുന്നു ടിഎൻ പ്രതാപൻ. ജനപ്രതിനിധികൾക്കായി പശുവിനെ വാങ്ങി നൽകണമെന്ന് ഒരിക്കൽ ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു. അന്ന് മണ്ണൂത്തി വെറ്റിനറി കോളേജിൽ പശുവിനായി അപേക്ഷിച്ചാൽ കിട്ടാൻ ഒരുപാട് കാത്തിരിക്കണം. നിയമസഭയിൽ അത് എല്ലാവരും അംഗീകരിച്ചില്ല. എന്നാൽ തനിക്ക് മാത്രമൊരു പശുവിനെ നൽകാമെന്ന് മന്ത്രി സി ദിവാകരൻ പറഞ്ഞു. അങ്ങനെ പ്രത്യേക ഉത്തരവിൽ തനിക്ക് പശുവിനെ ലഭിച്ചെന്നും ടിഎൻ പ്രതാപൻ പറയുന്നു.