മധ്യപ്രദേശിലെ 21 വയസ്സുകാരൻ ബിയോറയിലെ മലിനമായ അജ്നാർ നദി വൃത്തിയാക്കുന്ന ദൗത്യം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ബിഎസ്സി വിദ്യാർത്ഥിയായ ബിട്ടു തബാഹി' എന്നറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരിയാണ് 2026 ജനുവരി 26-ന് തൻ്റെ ക്യാമ്പെയിൻ ആരംഭിച്ചത്. സ്ഥലത്തെ മുനിസിപ്പാലിറ്റിയും ഇപ്പോൾ ബിട്ടുവിൻ്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. നിറയെ പാമ്പുകളും വിവിധ ജീവികളും ഉണ്ടായിട്ടും. ഒന്നിനെയും കൂസ്സാതെ സ്വന്തമായി നദിയിലെ മാലിന്യങ്ങളും അവശിഷ്ടങ്ങളും മാറ്റുകയാണ് ബിട്ടു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു പോസ്റ്റിൽ, അജ്നാർ നദിയുടെ മുമ്പും ശേഷവുമുള്ള ഒരു ചിത്രവും ബിട്ടു കാണിച്ചിരുന്നു. ആദ്യ ചിത്രത്തിൽ വെള്ളവും പരിസരവും മാലിന്യങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നതായി കാണിച്ചു, രണ്ടാമത്തേതിൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ശേഷം തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ഒരു ഡച്ച് കമ്പനിയുടെ സ്ഥാപകൻ ബിട്ടുവിന് ജോലിയും നൽകാമെന്നേറ്റ് രംഗത്ത് വന്നിരുന്നു.