ആശാന് സിനിമ കാണാന്‍ എല്ലാവരും തിയേറ്ററില്‍ എത്തണമെന്ന് നടന് ഇന്ദ്രന്‍സ്. ഷൂട്ടിങ് തിരക്ക് മൂലം ആശാന്റെ പ്രമോഷന് തിയേറ്ററില്‍ വരാന്‍ സാധിക്കുന്നില്ല. ഇത്രയേറെ പബ്ലിസിറ്റിയോടെ സിനിമയില്‍ നായകനാകുന്നത് ആദ്യമായാണ്. എല്ലാവരും തിയേറ്ററില്‍ വന്ന് ഈ സിനിമ കാണണം. ഗപ്പിയുടെ അവസ്ഥയിലേക്ക് ആശാനെ കൊണ്ടെത്തിക്കരുത്. തിയേറ്ററിലേക്ക് ആളു വരാത്തപ്പോള്‍ ആധിയാണെന്നും താരം പറഞ്ഞു.