ജി സുധാകരന് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് കെസി വേണുഗോപാല്‍. പാർട്ടിയിൽ നിന്നുണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും വേണുഗോപാല്‍ പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങൾ പാർട്ടി നേതൃത്വം വളരെ ജനാധിപത്യപരമായാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.