തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയത്ത് ബിജെപി ബിഡിജെഎസ് നേതാക്കള്‍ യോഗം ചേര്‍ന്നു. രാജീവ് ചന്ദ്രശേഖര്‍, തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബര്‍ 9നും, 11നും. കോട്ടയം ജില്ലയിലെ വോട്ടെടുപ്പ് ഒമ്പതിനാണ്. വോട്ടെണ്ണല്‍ 13നും.