എറണാകുളത്ത് പോലീസിനെ ആക്രമിച്ച പ്രതികൾ പിടിയിൽ. സഹോദരങ്ങളായ ജിൻ്റോയും,പ്രിൻസും ആണ് നോർത്ത് പോലീസ് പിടിയിൽ ആയത്. നോർത്ത് പാലത്തിന് സമിപം സംശയാസ്പദമായി കണ്ടത് ചോദ്യം ചെയ്തപ്പോഴായിരുന്നു കയ്യേറ്റം. പോലീസ് വാഹനത്തിന് നാശനഷ്ടമുണ്ടാക്കിയതിന് പിഡിപിപി ആക്ടും ചുമത്തി. മണ്ണാർകാട് സ്വദേശികളായ ജിൻ്റോക്കെതിരെ 6 ഓളം കേസുകളുണ്ടെന്നും റൗഡി ലിസ്റ്റിലുൾപ്പെട്ടയാളെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.