മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലെ അഭിനയമാണ് ഷംലയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ആയിരത്തൊന്ന് മകള്‍ എന്ന സിനിമയിലൂടെയാണ് ഫെമിനിച്ചി ഫാത്തിമയിലേക്ക് എത്തുന്നതെന്ന് ഷംല പറഞ്ഞു. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം. തങ്ങളുടെ സിനിമയ്ക്ക് എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞിരുന്നതെന്നും ഷംല ഹംസ വ്യക്തമാക്കി.