ഞായറാഴ്ചയുണ്ടായ മഴയിൽ വാഗമൺ-തീക്കോയി റോഡിലുണ്ടായ ഉരുൾപ്പൊട്ടലും, മലവെള്ളപ്പാചിലും. കാര്യാട് ടോപ്പ് ഭാഗത്താണ് മലവെള്ളം കുത്തിയൊലിച്ചെത്തിയത്. ഇതോടെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വാഗമൺ മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നും. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം.