വയനാട് ചൂരൽ മലയിൽ ആളുകളെ ഭീതിയിലാക്കി പുലിയുടെ ദൃശ്യങ്ങൾ. ചൂരൽമല ഗോപിമൂല പ്രദേശത്താണ് പുലി എത്തിയത്. സിസി ടീവി ദൃശ്യങ്ങളിലൂടെയാണ് പുലിയുടെ സാന്നിധ്യം വ്യക്തമായത്. ബുധനാഴ്ച പുലർച്ചെയോടെയാണ് പുലി എത്തിയത്. പ്രദേശവാസിയുടെ വളർത്തു നായയെ പുലി കടിച്ചു കൊന്നു. പ്രദേശത്ത് വനം വകുപ്പും ജാഗ്രതയിലാണ്.