പുതുതായി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന് തോന്നിപ്പിക്കുന്ന ഒരു വീഡിയോ വൈറലാകുന്നു. ട്രെയിനുള്ളില്‍ വൃത്തികേടാക്കിയതാണ് ദൃശ്യങ്ങളില്‍. കപ്പും, മറ്റ് ചവറുകളും ട്രെയിനുള്ളില്‍ കാണാം. യാത്രക്കാരുടെ പൗരബോധമില്ലായ്മയ്ക്കെതിരെ പ്രതിഷേധമുയരുകയാണ്.