തമിഴ്നാട് നീലഗിരിക്ക് സമീപം തടി ലോഡുമായി ലോറി കൊക്കയിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങൾ. ലോഡുമായി വന്ന വാഹനം മറ്റ് വണ്ടികൾക്ക് പോകാനായി വഴിയിൽ നിർത്തുകയായിരുന്നു. റോഡിൻ്റെ അറ്റത്തായിരുന്നതിനാൽ വാഹനത്തിൻ്റെ ഭാരം മൂലം, ലോറി കുഴിയിലേക്ക് മറിയുകയായിരുന്നു. ഭാഗ്യവശാൽ ഡ്രൈവർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.