മലപ്പുറം പെരിന്തൽമണ്ണക്ക് സമീപം നടന്ന വൈറൽ കുളം ഉദ്ഘാടനമാണ് ദൃശ്യങ്ങളിൽ. അങ്ങാടിപ്പുറം തോണിക്കരയിലായിരുന്നു ഉദ്ഘാടനം. നവീകരിച്ച കുളമാണ് നാടിന് എംഎൽഎ സമർപ്പിച്ചത്. ഉദ്ഘാടന ശേഷം തൊട്ടടുത്ത് നിന്നിരുന്ന പഞ്ചായത്ത് മെമ്പർ ബഷീർ മഞ്ഞാമ്പ്രയെ എംഎൽഎ കുളത്തിലേക്ക് തള്ളിയിട്ടത്. കുളത്തിൽ നിന്നും കയറിയ ബഷീർ മഞ്ഞാമ്പ്ര അവിടെ നിന്നിരുന്ന പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നജ്മ തബ്ഷീറയേയും വെള്ളത്തിലേക്ക് തള്ളിയിട്ടു. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിലും വൈറലായി.