മദ്യലഹരിയിലായിരുന്ന ഒരാൾ കൊല്ലത്ത് പോലീസ് വാഹനത്തിൻ്റെ ബോണറ്റിന് മുകളിൽ കയറിയിരിക്കുന്നതാണ് കാഴ്ച. അൽപ്പം കഴിഞ്ഞ് പോലീസുകാർ എത്തിയെങ്കിലും പ്രതീക്ഷിച്ചതു പോൽ കക്ഷിയെ ഒന്നു ചെയ്തില്ല. രണ്ട് തല്ലെങ്കിലും കിട്ടുമെന്നോർത്ത നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട്, ഒട്ടും ദേഷ്യപ്പെടാതെ വളരെ ശാന്തമായി ഉദ്യോഗസ്ഥർ അയാളെ താഴെയിറക്കി പറഞ്ഞയച്ചു.