റെയിൽവേ ഗേറ്റ് അടക്കുന്നതിനിടെ വേഗത്തിലെത്തിയ ജിംനി റെയിൽവേ പാളത്തിൽ കുടുങ്ങി. ബുധനാഴ്ച രാവിലെ 10.15-ഓടെ കണ്ണൂർ താഴെചൊവ്വ റെയിൽവേഗേറ്റിലാണ് സംഭവം. ഗേറ്റ് അടയ്ക്കുന്നതിനിടെ. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് പാളത്തിനിടയിലെ റബ്ബർഷീറ്റുകൾക്ക് പുറത്തേക്ക് തെന്നിമാറി കുടുങ്ങിയത്. ഉടൻ ക്രെയിൻ കൊണ്ടുവന്ന് വാഹനം പാളത്തിൽനിന്ന് മാറ്റി. ഈ സമയം പോകേണ്ടിയിരുന്ന അമൃത് ഭാരത് എക്സ്പ്രസ് വേഗം കുറച്ച് കടന്നുപോയതായി