മംഗലപുരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍. ഭാവിയില്‍ സഞ്ജു സാംസണെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന് വളര്‍ന്നുവരട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള ഗ്രൗണ്ടുകള്‍ ഒരുക്കിയ അസോസിയേഷന് അദ്ദേഹം അഭിവാദ്യങ്ങള്‍ നേര്‍ന്നു.