ഹരിയാനയിലെ ബഹദൂർഗഡിൽ വീട്ടുമുറ്റത്തിരുന്ന വയോധികയെ ആക്രമിക്കാന്‍ കുരങ്ങുകളുടെ ശ്രമം. ഡിസംബര്‍ 26ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സന്തോഷ് ദേവി എന്ന വയോധികയെയാണ് കുരങ്ങുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല.