മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ നമീബിയൻ പെൺ ചീറ്റ ജ്വാല ആരോഗ്യമുള്ള അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇന്ത്യയിലെ മൊത്തം ചീറ്റകളുടെ എണ്ണം 53 ആയി ഉയർന്നു. പ്രോജക്റ്റ് ചീറ്റയുടെ ചരിത്ര നേട്ടമാണിതെന്ന് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്.