പശ്ചിമ ബംഗാളിലെ കലിംപോങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ദൃശ്യങ്ങളാണിത്. ഇടയിൽപ്പെട്ട ബൈക്ക് യാത്രികൻ്റെ രക്ഷപ്പെടലാണ് ഇതിൽ വൈറലായത്. കുത്തിയൊലിച്ചെത്തിയ പാറയിൽ നിന്നും മണ്ണിൽ നിന്നും അത്ഭുതകരമായാണ് ഇയാൾ രക്ഷപ്പെടുന്നത്. എക്സിൽ വൈറലായ ദൃശ്യങ്ങൾ നിരവധി പേരാണ് കണ്ടത്. മൺസൂണിൻ്റെ ഭാഗമായി ഉത്തരേന്ത്യയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പലയിടത്തും മണ്ണിടിച്ചിലും രൂക്ഷമാണ്. മലയോര മേഖലയിലേക്കുള്ള യാത്ര നിരോധനം ആളുകൾ പലപ്പോഴും അവഗണിക്കുന്നതും അപകടത്തിന് കാരണമാകാറുണ്ട്.