കരിയറിനെക്കുറിച്ച് വീണ്ടുവിചാരമില്ലാതെ മുന്നോട്ട് പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിദഗ്ധ ഉപദേശം ലഭിക്കാത്തതും, തെറ്റായ ഉപദേശങ്ങളില്‍ അകപ്പെടുന്നതും നിരവധിപേരാണ്. പത്ത് ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ വിദഗ്ദ്ധ കരിയർ ഉപദേശം ലഭിക്കുന്നുള്ളൂവെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഒരു പഠനത്തില്‍ കണ്ടെത്തിയത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്ന് സ്വകാര്യ സ്കൂളുകളിലെ നാല്പത്തിയൊന്ന് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും, സര്‍ക്കാര്‍ സ്കൂളിലെ മുപ്പത്തിയഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ധാരണയില്ലെന്നും പഠനത്തില്‍ കണ്ടെത്തി. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ മാത്രമേ ജീവിതം രക്ഷപ്പെടൂവെന്ന ചിന്തയിലേക്ക് പലരും എത്തിപ്പെടുന്നു. ഭാഗ്യവാന്മാര്ക്ക് മാത്രമാണ് പ്രൊഫഷണല്‍ മാര്‍ഗനിര്‍ദ്ദേശം ലഭിക്കുന്നത്.