ഉത്തര്‍പ്രദേശില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണു. യുപിയിലെ പിലിഭിത്തിലാണ് സംഭവം. കാറിലുണ്ടായിരുന്ന 25കാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി.