ജി20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്തി നരേന്ദ്ര മോദിക്ക് ജോഹന്നാസ്ബർഗിൽ ഊഷ്മളമായ സ്വീകരണം. കുട്ടികള്‍ ഗണപതി പ്രാര്‍ത്ഥന പാടിയാണ് മോദിയെ വരവേറ്റത്. ടെക് സംരഭകരുമായും, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹവുമായും മോദി സംസാരിച്ചിരുന്നു. ഓസീസ് പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി കൂടിക്കാഴ്ച നടത്തി. 'വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന രാജ്യത്തിന്റെ കാഴ്ചപ്പാട് ഉച്ചകോടിയില്‍ അവതരിപ്പിക്കാനാണ് മോദിയുടെ നീക്കം.