ബോധം കെട്ട പാമ്പിന് സിപിആർ നൽകി പോലീസ് കോൺസ്റ്റബിൾ. മധ്യപ്രദേശിലാണ് സംഭവം. കീടനാശിനി കലർന്ന വെള്ളം കുടിച്ചാണ് പാമ്പിന് ബോധം പോയത്. ഇവിടെയെത്തിയ പോലീസുകാരനായ അതുൽ ശർമ്മയാണ് പാമ്പിനെ തൻ്റെ വായോട് ചേർത്ത് കൃത്രിമ ശ്വാസം നൽകിയത്. സംഭവം അൽപ്പം പഴയതാണെങ്കിലും ഇപ്പോഴും വൈറലാണ്