പിപി ചിത്തരഞ്ജന് എംഎല്‍എ പങ്കുവെച്ച ഒരു വീഡിയോ വൈറലാകുന്നു. ഒരു കുട്ടി ചിത്തരഞ്ജാ എന്ന് വിളിക്കുന്ന വീഡിയോയാണ് ആലപ്പുഴ എംഎല്‍എ പങ്കുവെച്ചത്. ഇത് കേട്ട് ചിത്തരഞ്ജന് അമ്പരന്നു. തുടര്‍ന്ന് ആ കുട്ടിയെ കെട്ടിപ്പിടിച്ചു. ആലപ്പുഴയിലെ ഇടതുസ്ഥാനാര്‍ത്ഥിയായ ചിത്തരഞ്ജന് ശക്തമായ പ്രചാരണത്തിലാണ്.