കണ്ണൂരില്‍ ബിഎല്‍ഒ ജോലി സമ്മര്‍ദ്ദം മൂലം മരിച്ചതില്‍ പ്രതിഷേധമുയരുന്നു. അനീഷ് ജോര്‍ജാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വരെ അദ്ദേഹം എസ്ഐആറുമായി ബന്ധപ്പെട്ട ജോലി ചെയ്തെന്നാണ് അനീഷ് ജോര്‍ജിന്റെ പിതാവ് പറഞ്ഞതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. മകന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മരണകാരണം വേറെ എന്തെങ്കിലുമാണെങ്കില്‍ ജില്ലാ കളക്ടര്‍ കൂടിയായ വരണാധികാരി അത് പറയണം. അത് പറയാനുള്ള ഉത്തരവാദിത്തമുണ്ടാകണം. അനീഷിന് കുടുംബപ്രശ്നങ്ങളില്ല. അദ്ദേഹത്തിന്റേത് സംതൃപ്തമായ കുടുംബമാണ്. ഏകപക്ഷീയമായ റിപ്പോര്‍ട്ട് കൊടുത്തെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.