എംഎല്‍എ ആകുന്നതിന് മുമ്പ് എടുത്ത ലോണുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ് നടത്തിയതെന്ന് പിവി അന്‍വര്‍. റീ പേയ്മെന്റ് നടത്തിയിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മോശമായതിനാല്‍ മൂന്ന് നാല് വര്‍ഷമായി റീ പേയ്മെന്റ് നടന്നില്ല. കള്ളത്തരത്തില്‍ ലോണെടുത്തുന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്. കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ സാധിച്ചു. ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഹാജരാക്കുമെന്നും അന്‍വര്‍ പറഞ്ഞു.