കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ചത് ദാരുണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോർപ്പറേഷന്റെ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.