കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടില്‍ മഞ്ഞപ്പള്ളിക്കും ആനക്കല്ലിനും ഇടയിൽ വെച്ച് റോബിൻ ബസ് അപകടത്തിൽപ്പെട്ടു. ട്രിപ്പ് അവസാനിപ്പിക്കാൻ കോയമ്പത്തൂരിൽ നിന്നും തിരികെ പത്തനംതിട്ടയിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. മഴയത്ത് റോഡിൽ തെന്നിയതാകാം എന്നാണ് നിഗമനം.