ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേകാന്വേഷണസംഘം ശാസ്ത്രീയ പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെ പരിശോധന ആരംഭിച്ചു. ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണ്ണപ്പാളികളിലെ സാമ്പിളുകള്‍ പരിശോധിച്ചു. പത്ത് മണിക്കൂറോളം പരിശോധന നടത്തി. ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്ത പാളികള്‍ തിരികെ സ്ഥാപിച്ചിട്ടുണ്ട്. അന്വേഷണസംഘം ഉടന്‍ മടങ്ങും.