മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി കണ്ടു സഞ്ജു സാംസൺ. പൊന്നാട അണിയിച്ചാണ് പിണറായി വിജയൻ സഞ്ജുവിനെ സ്വീകരിച്ചത്. അൽപ്പനേരം ഇരുവരും സംസാരിച്ച ശേഷമാണ് പിരിഞ്ഞത്. ടി-20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിലെത്തിയ സഞ്ജുവിന് നിരവധി സ്വീകരണങ്ങളാണ് കേരളത്തിലെ വിവിധയിടങ്ങളിൽ ഒരുക്കിയിരുന്നത്.