ചുരിദാർ ധരിച്ച് എത്തിയ സ്കൂൾ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല. സ്കൂൾ മാനേജരാണ് പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റാൻ സമ്മതിക്കാഞ്ഞതെന്ന് എച്ച് എം സിന്ധു എസ് നായർ ആരോപിക്കുന്നു. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.