ചെന്നൈ പഴയ മഹാബലിപുരം റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ മറിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കാറിൽ രണ്ട് പേർ ഉണ്ടായിരുന്നു. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട സ്ഥലത്താണ് സംഭവം നടന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനം പുറത്തെ ടുക്കാനുള്ള ശ്രമത്തിലാണ്. റോഡ് തകർച്ചയുടെ കൃത്യമായ കാരണം കണ്ടെത്താനും അവർ ശ്രമിക്കുന്നു.