ഗോവയിലെ ബാഗ ബീച്ചിലുണ്ടായ ശക്തമായ തിരയിൽ അകപ്പെട്ട് കർണാടക സ്വദേശിയായ 33 വയസ്സുകാരൻ മുങ്ങിമരിക്കുന്നതാണ് ദൃശ്യങ്ങൾ. ബീച്ചിലെ ഒരു വലിയ പാറക്കെട്ടിന് മുകളിൽ ഇരിക്കുകയായിരുന്ന യുവാവ് പെട്ടെന്നുണ്ടായ ഒരു ഭീമൻ തിരമാലയിൽ താഴേക്ക് പതിക്കുകയായിരുന്നു. മൺസൂൺ കാലമായതിനാൽ അതിശക്തമായ കടൽക്ഷോഭമാണ് തീര പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കടൽത്തീരങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.