'പ്രോജക്ട് ചീറ്റ'യുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിച്ച പെണ് ചീറ്റ 'ഗാമിനി' കുനോ നാഷണല്‍ പാര്‍ക്കില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്. ഷിയോപൂർ ജില്ലയിലെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റപ്പുലികൾ എത്തിയിട്ട് മൂന്ന് വർഷം തികയുന്നതോടെ, ഇത് 9-ാമത്തെ വിജയകരമായ ജനനമാണ്. ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം ഇപ്പോൾ 38 ആയി വർധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.