തെരുവ്നായ ശല്യത്തിനെതിരെ നാടകം കളിച്ചയാൾക്ക് ഒടുവിൽ തെരുവ് നായയുടെ കടിയേറ്റു. കണ്ണൂരിലാണ് സംഭവം. നാടകം കണ്ട് നിന്ന് കാണികൾ കരുതിയത് നായ കടിക്കുന്നതും നാടകത്തിൻ്റെ ഭാഗമായിരിക്കും എന്നാണ്. പിന്നീട് നാടകത്തിന് ശേഷം അഭിനേതാവ് തന്നെയാണ് തനിക്ക് യഥാർത്ഥത്തിൽ കടി കിട്ടിയെന്ന് പറഞ്ഞത്.