കൊച്ചിയിലേക്ക് 40000 ലിറ്റർ എഥനോളുമായി പോയ ടാങ്കർ ലോറി കോയമ്പത്തൂരിൽ അപകടത്തിൽപ്പെട്ടപ്പോഴുള്ളതാണ് കാഴ്ച. സേലം- കൊച്ചി ഹൈവേയിലായിരുന്നു അപകടം. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കർണ്ണാടക സ്വദേശിയായിരുന്നു വാഹനമോടിച്ചിരുന്നത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ രക്ഷാപ്രവർത്തകർ കെമിക്കൽ ലീക്ക് പരിഹരിച്ചതോടെ അപകട സാധ്യത ഒഴിവായി.