തൃശ്ശൂരിന് സമീപം ദേശീയപാതയിൽ പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി എട്ട് പേർക്ക് ദാരുണാന്ത്യമെന്ന് വാർത്ത കേട്ടാണ് കേരളം ഉണർന്നത്. തമിഴ്നാട്ടിൽ നിന്നുള്ള എഞ്ചിനിയറിങ് വിദ്യാർത്ഥികളായിരുന്നു അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. മധുര രജിസ്ട്രേഷനിലുള്ള വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം പിന്നീട് സ്ഥലത്തെ ദൃശ്യങ്ങളാണ് വീഡിയോയിൽ.