പട്ന-ഹൗറ പ്രധാന റെയിൽവേ ലൈനിൽ ട്രെയിന് ഒരു ട്രക്കിലിടിച്ചു. ഗോണ്ട-അസൻസോൾ എക്സ്പ്രസ് ലെവൽ ക്രോസിംഗിൽ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാഗ്യത്തിന് ആളപായമില്ല. ഈസ്റ്റേൺ റെയിൽവേയിലെ അസൻസോൾ റെയിൽ ഡിവിഷനിലാണ് സംഭവം നടന്നത്, ഏകദേശം മൂന്ന് മണിക്കൂറോളം ട്രെയിൻ പ്രവർത്തനം നിർത്തിവച്ചു. ജാസിദിഹ്-മധുപൂർ റെയിൽ സെക്ഷനിലെ കുമാർദാബാദ് രോഹിണി, ശങ്കർപൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ ക്രോസിംഗ് നമ്പർ 27 ലായിരുന്നു സംഭവം.